ഇന്ന് നിങ്ങടെ ഡേ അല്ലേ?
എവിടേം പോണില്ലേ?
എന്ത് ഡേ!
വെപ്പ്, അലക്ക്, തൂപ്പ്,
തുടങ്ങി വിഴുപ്പലക്കൽ
എവിടെങ്കിലും കറങ്ങി വരൂ
സിനിമ, മാള്, ഫുഡടി
ഒക്കെ കഴിഞ്ഞ് പതുക്കെ വന്നാ മതി!!
അനുവാദം തന്നതാണല്ലേ
അപ്പൊ പണികൾ?
അതൊക്കെ അവിടെ കിടക്കട്ടെ
നിങ്ങൾ തീർക്കുമോ
എന്തിന്!
നാളെ എന്നൊരു ദിവസല്യേ?
ഓ ! അങ്ങനെ!
ഈ വനിതാദിനം എന്നും ഉണ്ടായെങ്കിൽ!!
ഡോ.ഉഷ കെ വാര്യർ