PRAVASI

‘TEAM MAT-2025’ കാര്‍ഷികമേള വന്‍ വിജയമായി

Blog Image

ടാമ്പ:മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22-ന് ശനിയാഴ്ച ടാമ്പായിലെ ക്നായിതൊമ്മന്‍ ഹാളില്‍ നടത്തപ്പെട്ട കാര്‍ഷികമേള വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഒരു മഹാമേളയായി.അസോസിയേഷന്‍റെ എല്ലാ കമ്മിറ്റി മെംബേഴ്സിന്‍റെയും ആത്മാര്‍ത്ഥമായ സഹകരണവും പരിശ്രമവും കൊണ്ടാണ് ഈ സംരംഭം ഇത്ര വലിയ ഒരു വിജയമാക്കീത്തീര്‍ക്കുവാന്‍ കഴിഞ്ഞതെന്ന് പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കല്‍ തന്‍റെ ആമുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഒന്‍പത് മണിയായപ്പോള്‍ തന്നെ ക്നായിതൊമ്മന്‍ ഹാളിന്‍റെ വിശാലമായ ഗ്രൗണ്ടില്‍ സണ്ണി മറ്റമനയുടെ നേഴ്സറിയില്‍ നിന്നുമെത്തിച്ച ഫലവൃക്ഷത്തൈകളും പൂച്ചെടികളും വിതരണത്തിനായി സജ്ജീകരിച്ചു കഴിഞ്ഞു.
പത്തു മണിയോടു കൂടി നാടന്‍ വിഭവങ്ങളടങ്ങിയ തട്ടുകടയും തയ്യാറായി. ാശേ, ഇഡ്ഡലി, സാമ്പാര്‍, ഓംലെറ്റ്, കപ്പ, മീന്‍കറി, ചപ്പാത്തി, ചിക്കന്‍കറി തുടങ്ങിയ വിഭവങ്ങള്‍ ചൂടോടെ തയ്യാറാക്കി നല്കിയത് ആസ്വാദ്യകരമായി.
വിവിധയിനം മാവിന്‍തൈകളും പച്ചക്കറി വിത്തുകളും മനോഹാരിതയാര്‍ന്ന പൂച്ചെടികളും സ്വന്തമാക്കാന്‍ ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം മലയാളികള്‍ എത്തിയതോടു കൂടി കാര്‍ഷിക മേള ഒരു സൗഹൃദ സംഗമവേദിയായി.
ഫലവൃക്ഷത്തൈകള്‍ എത്തിച്ച സണ്ണി മറ്റമന, ബിഷിന്‍ ജോസഫ്, കാര്‍ഷികമേള നടത്തുവാനുള്ള സ്ഥലം സൗജന്യമായി നല്കിയ ജോസ് കിഴക്കനടിയില്‍, വിമന്‍സ് ഫോറം ചെയര്‍ ഷീരാ ഭഗവത്തുള്ള, ബാബു പോള്‍, ശ്രീധ, ബാബു തുണ്ടശ്ശേരി, മാത്യു മുണ്ടിയങ്കല്‍, ജിജോ, സുനിത ഫ്ളവര്‍ഹില്‍, ഷൈനി, സണ്ണി ഡോണല്‍ തുടങ്ങി ഈ സംരംഭത്തിനു വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കുമുള്ള നന്ദി പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി അനഘ വാര്യര്‍, ട്രഷറര്‍ ബാബു പോള്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

JOHN KALLOLIKAL,PRESIDENT

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.