ആറ്റുപുറം റസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറയും സ്നേഹാദരവും നടത്തി. കെ. മുഹമ്മദുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുളള കാഞ്ഞിരപ്പുളളി അധ്യക്ഷത വഹിച്ചു. പരൂര്‍ പളളി ഖത്തീഫ് അഹമ്മദുല്‍ കബീര്‍ സഖാഫി പ്രഭാഷണം നടത്തി. ഉമ്മര്‍ അറക്കക്കല്‍, ശാന്തി ഹോസ്പിറ്റല്‍ എം.ഡി. ഡോ. രാജേഷ് കൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ എം.വി. ജോസ്, പഞ്ചായത്ത് മെമ്പര്‍ അനിതാ ധര്‍മ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനും ബുഷ്റ കുഞ്ഞിമോനും സ്നേഹാദരം സമര്‍പ്പിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ഗീത ടീച്ചര്‍ സ്വാഗതവും നീലിമ ഉണ്ണി നന്ദിയും പറഞ്ഞു.




