PRAVASI

ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് നേഴ്സസ് വീക്ക്‌ പ്രൗഢ ഗംഭീരം

Blog Image

    ഡാളസ് :നേഴ്സസ് വീക്ക്‌ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT) സംഘടിപ്പിച്ച നാഷണൽ നേഴ്സസ് വീക്ക്‌ സെലിബ്രേഷൻ തികച്ചും പ്രൗഡ്ഢ ഗംഭീരമായി.1995 മുതൽ ദേശീയ നേഴ്സസ് ഡേ ആഘോഷിക്കുന്ന മെയ് മാസത്തിൽ തന്നെ നേഴ്സസ് വാരമായി IANANT   ആഘോഷം നടത്തി പോരുന്നു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും  മികച്ച സേവനങ്ങൾ പരിഗണിച്ച് ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡും നൽകി പോരുന്നു .ശ്രീമതി. അന്നമ്മ മാത്യു ഇത്തവണത്തെ ലൈഫ് ടൈം അച്ചിവ്മെന്റ് ഐനെന്റ് അവാർഡിന്  അർഹയായി. കൂടാതെ അഡ്വാൻസ്  പ്രാക്ടീസ് നേഴ്സ് ഓഫ് ദി ഇയർ (Advance practice nurse of the year)അവാർഡും, നേഴ്സ്
ഓഫ് ദി ഇയർ (Nurse of the year)അവാർഡും,
നേഴ്സ് ലീഡർ ഓഫ് ദി ഇയർ ( Nurse leader of the year ) അവാർഡും നേഴ്സസ് വീക്ക് സെലിബ്രേഷനിൽ നൽകുകയുണ്ടായി. അഡ്വാൻസ്  പ്രാക്ടീസ് നേഴ്സ് ഓഫ് ദി ഇയർ അവാർഡിന് ജയ്സി സോണിയും, നേഴ്സ് ഓഫ് ദി ഇയർ അവാർഡിന് ടിറ്റി തോമസും,നേഴ്സ് ലീഡർ ഓഫ് ദി ഇയർ അവാർഡിന് ജയ്മോൾ ശ്രീധറും അർഹയായി. പരിപാടിയുടെ മുഖ്യാഥിതി നൈന പ്രസിഡന്റ്‌ ഉമാ മഹേശ്വരി വേണു ഗോപാൽ ആയിരുന്നു. ഐനെന്റ് പ്രസിഡന്റ്‌ മഹേഷ്‌ പിള്ള, വൈസ്. പ്രസിഡന്റ്‌ ഏയ്ഞ്ചൽ ജ്യോതി, സെക്രട്ടറി എലിസബത് ആന്റണി, ട്രഷറർ സൂസമ്മ എബ്രഹാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മുൻ പ്രസിഡന്റ്‌ മാരായ ജാക്കി മൈക്കൾ, ആലിസ് മാത്യു, റിനെ ജോൺ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.റിദം ഓഫ് ഡാൻസ് സ്കൂളിന്റെ ഡാൻസുകളും അനിത എബ്രഹാംമിന്റെ നൃത്തവും, ഡിജെ ക്രീയേഷന്റെ ബാനറിർ ദീപാ ഫ്രാൻസിസ്, ടോം ജോർജ്, ജെയ്സൺ ആലപാടൻ എന്നിവർ നയിച്ച ഗാനമേളയും പരിപാടിയുടെ മാറ്റുകൂട്ടി.അവാർഡ് കമ്മിറ്റിക്കായി ജൂലി വർക്കി പ്രവർത്തിച്ചു. പരിപാടിയുടെ അവതാരിക സിജി സാജുവായിരുന്നു. മെവെൻ യൂണിഫോംസ്, പാർക്ക്‌ലാൻഡ് ഹോസ്പിറ്റൽ മുഖ്യ സ്പോൺസർമാരായും, ബെയ്ലർ ഹോസ്പിറ്റൽ, സ്‌പെക്ട്റം ഫിനാൻസ്, ത്രിവേണി ഇന്ത്യൻ ഗ്രോസറി, കെയർ വൺ ക്ലിനിക്, പ്രൈം ചോയ്സ് എന്നിവർ  സ്പോസർമാരായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.