ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അമ്മ എന്ന പുണ്യം ആഘോഷമാക്കി മാതൃദിനം അവിസ്മരണീയം ആക്കി . ആദ്യമായി മാതൃദിനം ആഘോഷിക്കുന്ന ഇടവകയിലെ 7 അമ്മമാരെ അസി. വികാരി ഫാ.ബിൻസ് ചേത്തലിൽ പ്രത്യേകം ആദരിച്ചു. മാതൃദിനത്തിന് മുന്നോടിയായി നടത്തപ്പെട്ട മമ്മാ മെമ്മറി മാച്ചിൽ വിജയികളായ, അജീഷ -അമേലിയ പുള്ളോർക്കുന്നേൽ, ജെനിമോൾ -എലെയ്ൻ ഒറ്റത്തയ്ക്കൽ, മെറിൻ - എയ്ഡൻ വഞ്ചിപ്പുരയ്ക്കൽ, ലിഡിയ- ജേക്കബ് മൂന്നുപറയിൽ , എന്നിവർക്ക് സമ്മാനം നൽകി. തുടർന്ന് അമ്മമാർക്ക് പുഷ്പങ്ങൾ കൈ മാറുകയും പരി. അമ്മയോട് ഒപ്പമുള്ള ഫോട്ടോ ഷൂട്ട് നടത്തപ്പെടുകയും ചെയ്തു.



.jpg)








