ചിക്കാഗോ: ചിക്കാഗോ സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തുടക്കം കുറിച്ച”പ്രാർത്ഥനാ സമർപ്പണവും അന്നദാനവും “എന്ന ചാരിറ്റി പ്രോജക്ടിന്റെ അനുഗ്രഹീത സമാപനം കോട്ടയം അതിരൂപതയിലെ മിഷൻ ലീഗ് യൂണിറ്റുമായി കൈകോർത്തുകൊണ്ട് ഈ മെയ് മാസം 25 ആം തീയതി ഞായറാഴ്ച കോട്ടയം നവജീവൻ ട്രസ്റ്റ് എന്ന അഗതിമന്ദിരത്തിൽ വച്ച് നടത്തപ്പെടുകയാണ്.
അന്നേ ദിവസം തന്നെ ഇതിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ സമർപ്പണം കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നിർവഹിക്കും. ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ പ്രോജക്ട് സംഗ്രഹ വിശദീകരണം നൽകും.
അഗതികളും നിലാരംഭരുമായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനും വേണ്ടിയുള്ള ചിക്കാഗോ സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റിന്റെ ഒരു എളിയ സംരംഭമാണ് ഡെഡിക്കേറ്റ് എ പ്രയർ ഡൊണേറ്റ് എ മീൽ എന്ന ചാരിറ്റി പ്രോജക്ട്.
ചിക്കാഗോ സെന്റ് മേരീസ്ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിൻറെ ഭാഗമായുള്ള ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ 2024 -25 പ്രവർത്തന വർഷ ഉദ്ഘാടനയോഗത്തോട് അനുബന്ധിച്ച് ആയിരുന്നു ഈ പ്രോജക്ടിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടത്. മിഷനറീസ് ഫോർ പൂവർ കോൺഗ്രിഗേഷനിലെ മുതിർന്ന വൈദികൻ ഫാദർ പോൾ വിലങ്ങപ്പാറ ആയിരുന്നു ഈ പ്രോജക്ട് 2024 സെപ്റ്റംബർ 18ന് ഉദ്ഘാടനം ചെയ്തത്. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ അനുഗ്രഹ ആശംസകളോടെ തുടർന്നുള്ള ഞായറാഴ്ച പടമുഖം സ്നേഹംമന്ദിരം എന്ന അഗതി മന്ദിരത്തിൽ തുടങ്ങി മെയ് മാസം 25 ആം തീയതി നവജീവൻ ട്രസ്റ്റിൽ അവസാനിക്കുമ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ ഉള്ള 35 ഓളം അഗതിമന്ദിരങ്ങളിൽ കാരുണ്യത്തിന്റെ കൈത്താങ്ങ് ആകുവാൻ ഈ ഒരു പ്രോജക്ട് വഴി സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റിന്
സാധിക്കും. പ്രാർത്ഥനയുടെയും ദാനധർമ്മത്തിന്റെയും കരുണയുടെയും പുണ്യങ്ങൾ കുട്ടികളിൽ വളരാൻ ഉപകരിക്കുന്ന ഈ പരിപാടിയിൽ
ആത്മാർത്ഥമായ സഹകരണമാണ് മാതാപിതാക്കളിൽ നിന്നും അതുപോലെ കുട്ടികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഗതികളും നിലാരംഭരുമായ ആളുകളോട് അനുകമ്പയും സഹാനുഭൂതിയും ഉളവാക്കാൻ ഉതകുന്നതും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന പുണ്യം കുട്ടികളിൽ ജനിപ്പിക്കാൻ പ്രാപ്തരാക്കുന്ന മിഷൻ ലീഗ് യൂണിറ്റിന്റെ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ നൽകിപ്പോരുന്നു.
കോട്ടയം അതിരൂപതയിലെ ചെറുപുഷ്പലീഗ് യൂണിറ്റും സെൻമേരിസ് യൂണിറ്റും സംയുക്തമായി കൈകോർക്കുന്ന നവജീവനിലെ അനുഗ്രഹീത ചടങ്ങിൽ, അതിരൂപത യൂണിറ്റിന്റെ നേതൃത്വത്തിൽ വസ്ത്രധാന ചടങ്ങും ഇതോടൊപ്പം നടക്കും. നവജീവനിലെ അന്തേവാസികൾക്കായി അതിരുപതാമിഷൻ ലീഗ് ഡയറക്ടർ ജെഫിൻ ഉഴുങ്ങാലിൽ , പുന്നത്തറ സെൻതോമസ് ദേവാല ഇടവക വികാരി ഫാദർ ബിബിൻ കണ്ടോത്ത് എന്നിവർ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യും. സെൻ മേരീസ് ദേവാലയ പ്രതിനിധികൾ, അതിരൂപത മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കുചേരും.
സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിയും, കോട്ടയം അതിരൂപത മിഷൻ ലീഗ് യൂണിറ്റ് സെക്രട്ടറി എബ്രഹാം സജി പഴുമാലിലും മെയ് 25 ആം തീയതിയിലെ പരിപാടികളുടെ ക്രോഡീകരണത്തിന് നേതൃത്വം വഹിച്ചു വരുന്നു. വികാരി ഫാദർ സിജു മുടക്കോടിലിന്റെ മാർഗനിർദ്ദേശത്തിൽ ഇടവകയിലെ മറ്റ് ഡയറക്ടേഴ്സ് ആയ ബിബി നെടുംതുരുത്തി പുത്തൻപുരയിൽ, സൂര്യ കരികുളം എന്നിവരുടെ നേതൃത്വത്തിലും, മതബോധന സ്കൂൾ ഡയറക്ടേഴ്സ് ആയ സജി പൂതൃക്കയിൽ , മനീഷ് കൈമൂലയിൽ എന്നിവരുടെ സഹകരണത്തോടും കൂടെ, യൂണിറ്റ് ഭാരവാഹികളായ, അസ്രിയൽ വളർത്താറ്റ്( president) , ഇസബെൽ താന്നിച്ചുവട്ടിൽ ( vice president) , ടോം പ്ലാത്താനം ( secretary) , അലിയ കൈതമലയിൽ ( joint secretary) , ജാഷ് തോട്ടുങ്കൽ( Treasurer) , ഡാനിയൽ വളർത്താറ്റ് ( joint Treasurer) എന്നിവർക്ക് ആവശ്യമായ എല്ലാ നേതൃത്വ പരിശീലനങ്ങളും പ്രചോദനവും നൽകി , എല്ലാ കുട്ടികളുടെയും പൂർണ്ണ പങ്കാളിത്തം എല്ലാ പ്രവർത്തനങ്ങളിലും ഉറപ്പുവരുത്തി ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടിരിക്കുന്നു.


