ഡാളസ് :റിസ്റ്റൊറേഷന്‍ ഐ.പി.സി. ഹാളില്‍ പ്രസിഡന്‍റ് പാസ്റ്റര്‍ സന്തോഷ് കൊടിമലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പി.വൈ.സി.ഡി. മീറ്റിംഗില്‍ വച്ച് താലന്ത് പരിശോധനയില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കിയ ഐ.പി.സി. ഹെബ്രോന്‍ ഡാളസ് ചര്‍ച്ചിന് ദിവ്യധാര എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു. താലന്ത് പരിശോധനയില്‍ വിവിധ ഇനങ്ങളില്‍ ജേതാക്കളായവര്‍ക്ക് പി.വൈ.സി.ഡി. ട്രോഫികള്‍ നല്‍കി. പാസ്റ്റല്‍ കാല്‍വിന്‍ തോമസ് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. പാസ്റ്റര്‍ ജോവേഴ്സ് ജോര്‍ജ് വചനശുശ്രൂഷ നടത്തി. പാസ്റ്റര്‍ സന്തോഷ് പൊടിമല (പ്രസിഡന്‍റ്), ബ്രദേഴ്സ് ഏബ്രഹാം മോനീസ് ജോര്‍ജ് (കോര്‍ഡിനേറ്റര്‍), മേബിള്‍ തോമസ് (ട്രഷറാര്‍) തുടങ്ങിയവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.

ദിവ്യധാരയ്ക്കുവേണ്ടി ബ്രദര്‍ എസ്.പി. ജയിംസും, ജോസ് പ്രകാശ് കരിമ്പിനേത്തും
എവര്‍റോളിംഗ് ട്രോഫി നല്‍കുന്നു.

