PRAVASI

ഇവാ.ടിസി ചാക്കോ (ജോയി) നിര്യാതനായി

Blog Image

ചിക്കാഗോ : ചിക്കാഗോയിലെ ആദ്യകാല മലയാളികൾ ഒരാളായ ഇവാ ടിസി ചാക്കോ (ജോയിച്ചായൻ 86) നിര്യാതനായി. കവിയൂർ താഴത്തെകുറ്റു കുടുംബാംഗമാണ്. 1970 കളുടെ ആരംഭഘട്ടത്തിൽ ചിക്കാഗോയിൽ എത്തിച്ചേർന്ന പരേതൻ ദീർഘ വർഷങ്ങൾ ചിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് മടങ്ങി പോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
നിരണം മാനംകേരിൽ കുടുംബാംഗമായ ഏലിയാമ്മ ചാക്കോയാണ് (അമ്മിണി) ഭാര്യ. ഡോക്ടർ എലിസബത്ത് ജോസഫ്, ഡോക്ടർ സൂസൻ മാത്യു എന്നിവർ മക്കളും പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു എന്നിവർ മരുമക്കളുമാണ്. അഞ്ച് കൊച്ചുമക്കൾ ഉണ്ട്.
ചിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും, ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലിയിലും അംഗമായിരുന്ന പരേതൻ സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഐസിഎജി സഭയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പിസി ഉമ്മന്റെ സഹോദരനാണ്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ, ശാരോൻ ഫെല്ലോഷിപ് ഫാമിലി കോൺഫറൻസ് ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ, ചിക്കാഗോ ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജിജു ഉമ്മൻ എന്നിവരുടെ പിതൃ സഹോദരനാണ് പരേതൻ.

ശവസംസ്കാരം മെയ്‌ 19 തിങ്കളാഴ്ച തിരുവല്ലയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. രാവിലെ 9ന് പഴമ്പള്ളി ശാരോൻ സഭയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ തൊട്ടഭാഗം സഭാ സെമിതേരിയിൽ സംസ്കരിക്കും.

ഇവാ.ടിസി ചാക്കോ (ജോയി)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.