PRAVASI

ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ മെമ്മോറിയൽ ചീട്ടുകളി മത്സരം ഹ്യൂസ്റ്റനിൽ വിജയമായി

Blog Image

ഹ്യൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിലെ സീനിയർ വിഭാഗമായ ബി വൈ ഒ എൽ സംഘടിപ്പിച്ച 56 28 ചീട്ടുകളി മത്സരം വൻ വിജയമായി പത്താം തീയതി ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന മത്സരങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടീമുകൾ ഉൾപ്പെടെ 32 ടീമുകൾ പങ്കെടുത്തു .കെസിവൈഎം യുവജനവേദി എന്നീ സംഘടനകളും ടൂർണമെന്റിന്റെ നടത്തിപ്പിന് സഹായിച്ചു. ജോണി മക്കോറ) പ്രസിഡന്റ BYOL) തോമസ് വിക്ടർ നീട്ടുകക്കാട്ടു ( പ്രസിഡന്റ് ക്നാനായ സൊസൈറ്റി) എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. 
അജീഷ് ഇല്ലിക്കാട്ടിൽ, ടിജി പള്ളിക്കഴിക്കേതിൽ, ടോണി മഠത്തിൽതാഴെ, തോമസ് ഐക്കരെ, ലെനിൻ ഇല്ലിക്കാട്ടിൽ, ബേട്ടി സൈമൺ വേലിയാത്ത്, ചാക്കോ പാലക്കാട് ,ജോംസ് മാത്യു കിഴക്കേകാട്ടിൽ, കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ ,ലെൻസ് ഇല്ലിക്കാട്ടിൽ, എബ്രഹാം നെല്ലിപള്ളിയിൽ ,മേരി കുര്യാക്കോസ് വഴി അമ്പലത്തിങ്കൽ ,ആൻസി കൂവക്കട, നീതു വാലിമറ്റത്തിൽ, ഫിലിപ്പ് കാരിശേരിക്കൽ, സ്‌മിതോഷ് ആട്ടു കുന്നേൻ, ജനി തുണ്ടിയിൽ എന്നിവർ മത്സരങ്ങൾക്ക് ചുക്കാൻ പിടിച്ചു.
56 ചീട്ടുകളി മത്സരങ്ങളിൽ ഡാലസിൽ നിന്നെത്തിയ ബിനു കല്ലുകൾ, സണ്ണി വർഗീസ്, അച്ചു വർഗീസ് എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനവും,ചിക്കാഗോയിൽ നിന്ന് എത്തിയ ജോസഫ് ആലപ്പാട്,തോമസ് കുടിയൻപള്ളി, കുര്യൻ നെല്ലാമറ്റം എന്നിവർ അടങ്ങിയ സ്ഥാനം രണ്ടാം സ്ഥാനവും, ഹ്യൂസ്റ്റൺ നിന്നുമുള്ള ജോണിമകോറ ടോണി മാത്യൂസ്, തോമസ് വിക്ടർ നീറ്റുകാട്ട് എന്നിവർ അടങ്ങിയ ടീം മൂന്നാം സ്ഥാനവും, ബാബു തോട്ടം, എൽസി തോട്ടം, അജിത്ത് ആന്റണി എന്നിവർ അടങ്ങിയവർ നാലാം സ്ഥാനവും കരിസ്മാക്കി . 
28 എന്ന ചീട്ടുകളി മത്സരത്തിൽ ഹ്യൂസ്റ്റനിൽ നിന്നുമുള്ള ഷാജി ആറ്റുപുറം, ജെയിംസ് തുണ്ടിയിൽ, ജോസഫ് തയ്യിൽ എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനവും,ടോണി നെല്ലിക്കാട്ടിൽ .ജോസഫ് സിമെൻഡി , റോണി റോയ് എന്നിവർ രണ്ടാം സ്ഥാനവും, ജോയ് ഇല്ലിക്കപറമ്പിൽ, ജോസ് കുന്നുംപുറത്ത്,ഫിലിപ്പ് കളപുരയ്‌ക്കൽ മൂന്നാം സ്ഥാനവും,സ്റ്റീഫൻ തെരുവത് , നോയൽ സ്റ്റീഫൻ,രൺജിത് കെ എന്നിവർ നാലാം സ്ഥാനവും കാര്യമാക്കി .ഫോർട്ട്ബെൻഡ് ഡിസ്റ്റ്‌ക്ട കൗണ്ടി ജഡ്ജ് ബഹുമാനപ്പെട്ട സുരേന്ദ്രൻ.കെ പാട്ടിൽ ,മത്സരങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഹ്യൂസ്റ്റൺ ക്നാനായ സൊസൈറ്റി സൊസൈറ്റി ആദ്യമായിട്ടാണ് ഒരു ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും മുതിർന്നവരെയും പ്രത്യേകിച്ച് സ്ത്രീകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ ചീട്ടുകളി മത്സരം രണ്ട് തലമുറകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ആശയവിനിമയം നടത്തുന്നതിനും ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വിനോദത്തിനും വേദിയായി .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.