കതിരവന്‍ മാനത്തുദിച്ചനേരം
കമന്നുകിടന്നു ഞാനുറങ്ങിയപ്പോള്‍
കണ്ണിലെ ഉറക്കം മാറാത്ത എന്നെ
കിക്കിളികൂട്ടി ഉണര്‍ത്തി രണ്ടോമനക്കൈകള്‍
കിളിക്കൊഞ്ചലോമന സ്വരത്തിലവര്‍
കാതിലെന്നോട് യാചിച്ചു മെല്ലെ
കഴിഞ്ഞ ദിവസത്തെ കഥയുടെ ബാക്കി
കനിവായി അച്ഛാ! പറഞ്ഞീടുക
കഥകള്‍ പറഞ്ഞുതീര്‍ന്ന എന്നോട് പിന്നെയും
കഥകള്‍ പറയണമെന്നായ് ശാഠ്യം
കരളിലെ സ്നേഹം കവിഞ്ഞൊഴുകി പിന്നെ
കളിയായവരോട് ചേര്‍ന്നുപോയി
കളി ചിരിയായി മാറിയപ്പോള്‍...
കൂട്ടിനായ് ഒഴുകിയെത്തി സൂര്യകിരണവും