PRAVASI

കെ.സി.എസ്. യുവജനോത്സവം വർണാഭമായി

Blog Image

ചിക്കാഗോ: കെ.സി. എസ് യുവജനോത്സവം ക്നാനായ കമ്യൂണിറ്റി സെൻററിൽ മെയ് പത്തിന്  നടന്നു. ക്നാനായസമുദായത്തിന്റെ കലാചാതുര്യത്തിന്റെ നേർസാക്ഷ്യമായി മുന്നൂറിൽപരം കുട്ടികൾ അവരുടെ മാതാപിതാക്കന്മാരോടൊപ്പം  ഡെസ്പ്ലെയ്ൻസിലെ ക്നാനായസെൻററിൽ  ഒത്തുചേർന്നപ്പോൾ അത് അനന്യമായ കലാവിരുന്നിന്റെ ദൃശ്യവിസ്മയമായി മാറി. ജയ കുളങ്ങരയായിരുന്നു ഈകലാമേളയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചത്. രാവിലെ 8:30ന് കഴിഞ്ഞവർഷത്തെ കലാതിലകവും കലാപ്രതിഭയുമായിരുന്ന ലെന കുരുട്ടുപറമ്പിലും  ജേക്കബ് മാപ്ളേട്ടും ചേർന്ന് യുവജനോത്സവത്തിന് തിരി തെളിച്ചു. കെ.സി. എസ് പ്രസിഡൻറ് ജോസ് ആനമല, വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, സെക്രട്ടറി ഷാജി പള്ളിവീട്ടിൽ, ട്രഷറർ റ്റീന നെടുവാമ്പുഴ, ജോയിൻറ് സെക്രട്ടറി ക്രിസ് കട്ടപ്പുറം, യുവജനോത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ ദിവസങ്ങൾ നീണ്ട പ്രയത്നവും മുഴുനീളസാന്നിദ്ധ്യവും യുവജനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് കളമൊരുക്കി.

പ്രൗഢമായി അണിയിച്ചൊരുക്കപ്പെട്ട ഈ കലാമേളയുടെ ഒടുവിൽ റാം താന്നിച്ചുവട്ടിൽ കലാ പ്രതിഭയായും, ലിയാന ചാലുങ്കൽ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു.
കെ.സി. സി.എൻ.എയുടെ
പുതിയ ജനറൽ സെക്രട്ടറിയും നോർത്ത് അമേരിക്കയിലെ KCYLNA യുടെ നേതൃനിരയിലെ സജീവസാസിദ്ധ്യവുമായിരുന്ന വിപിൻ ചാലുങ്കലിൻറെയും ബിനിയുടെയും മകൾ ലിയാനയ്ക്ക് ഇത് കന്നികിരീടമാണ്. നൃത്തനൃത്തേതര ഇനങ്ങളിലെ മികവാണ് ലിയാനയെ കലാതിലകപ്പട്ടത്തിലെത്തിച്ചത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനിതയായ ലിയാന മോണ്ട് പ്രോസ്പെക്ടിലെ യൂക്ലിഡ് എലമെൻററി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.
സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെ PRO ആയ ലിൻസ് താന്നിച്ചുവട്ടിലിൻറെയും മെറിന്റെയും മകനായ റാം ഇതു രണ്ടാം തവണയാണ് KCS യുവജനോത്സവത്തിൽ കലാപ്രതിഭയാകുന്നത്. പങ്കെടുത്ത അഞ്ചുവ്യക്തിഗത ഇനങ്ങളിലും സമ്മാനാർഹനായ റാം എൽംഹസ്റ്റിലെ കോൺറാഡ് ഫിഷർ എലമെൻററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇല്ലിനോയി മലയാളിഅസോസിയേഷൻ യുവജനോത്സവത്തിലും റാം കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നീൽ ചെരുവിൽ, റെബേക്ക മുളയാനിക്കുന്നേൽ എന്നിവരാണ് റൈസിംഗ് സ്റ്റാർ അവാർഡിന് അർഹരായത്. അനായ മുണ്ടപ്ലാക്കിൽ, എലോറ മ്യാൽക്കരപ്പുറത്ത് എന്നിവർ സ്പെഷ്യൽ ജൂറി അവാർഡിനും അർഹരായി.

ഷാജി പള്ളിവീട്ടിൽ
കെ.സി.എസ് ജനറൽ സെക്രട്ടറി

RAHM THANNICHUVATTIL(KALAPRATHIBHA)

LEANNA CHALUNKAL(KALATHILAKUM)

NEIL CHERUVIL(RISING STAR)

REBEKAH MULAYANIKUNNEL(RISING STAR)

ANAYAH MUNDAPLAKKIL(SPECIAL JURY AWARD)

ELORA MYALKARAPURATHU(SPECIAL JURY AWARD)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.