PRAVASI

ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ്പിനു നവനേതൃത്വം

Blog Image

ഹൂസ്റ്റണ്‍: മാര്‍ച്ച് 9-ന് ഐപിസി ഹൂസ്റ്റണില്‍ വെച്ചു നടന്ന ജനറല്‍ ബോഡിയില്‍ ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്‍റെ  2025-26-ലെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റന്‍റെ സീനിയര്‍ പാസ്റ്ററായ ഡോ. ഷാജി ഡാനിയേലാണ് പുതിയ പ്രസിഡണ്ട്. വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ തോമസ് ജോസഫ് ക്രിസ്ത്യന്‍ അസംബ്ലിയുടെ അസോസിയേറ്റ് പാസ്റ്ററാണ്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കുര്യന്‍ വിവിധ ആത്മീയ സംഗമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ട്രഷറര്‍ ജെയ്സണ്‍ ജോസഫ് അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണ്. ഇവര്‍ ഐപിസി ഹെബ്രോന്‍റെ അംഗങ്ങളാണ്.
മിഷ്യന്‍ ആന്‍ഡ് ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ സി.ജി. ഡാനിയേല്‍ ഉത്തരേന്ത്യയില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.
മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ബൈജു ജോണ്‍ അറിയപ്പെടുന്ന സംഘാടകനാണ്. യൂത്ത് കോ-ഓര്‍ഡിനേറ്ററായ പാസ്റ്റര്‍ സാം അലക്സ് ഐപിസി ബഥേല്‍ ചര്‍ച്ചിന്‍റെ അസോസിയേറ്റ് പാസ്റ്ററാണ്. ലേഡീസ് കോ-ഓര്‍ഡിനേറ്റര്‍ സെലിന്‍ ചാക്കോ സഹോദരിമാരുടെ ഇടയിലെ സജീവ സാന്നിദ്ധ്യമാണ്. സോംഗ് കോ-ഓര്‍ഡിനേറ്ററായി വെസ്ലി രാജനും അസോസിയേറ്റ് യൂത്ത് കോ-ഓര്‍ഡിനേറ്ററായി ലൂക്ക് ഡാനിയേലും പ്രവര്‍ത്തിക്കുന്നു.
ഏകദിന സമ്മേളനങ്ങള്‍ സെമിനാറുകള്‍, വാര്‍ഷിക കണ്‍വന്‍ഷനുകള്‍, ജീവകാരുണ്യ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.