PRAVASI

ചിക്കാഗോയിലെ മലങ്കര സ്റ്റാര്‍നൈറ്റ് അവിസ്മരണീയമായി

Blog Image

ചിക്കാഗോ: ചിക്കാഗോയിലെ സെന്‍റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ 'മലങ്കര സ്റ്റാര്‍ നൈറ്റ് 2025' നേപ്പര്‍ വില്ലിലുള്ള യെല്ലോ ബോക്സ് തിയേറ്ററില്‍ വെച്ച് വിജയപ്രദമായി നടത്തപ്പെട്ടു.
ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളായ റീമ കല്ലിങ്കല്‍, നിഖില വിമല്‍, അപര്‍ണ ബാലമുരളി, അനുഗൃഹീത ഗായകരായ ജോബ് കുര്യന്‍, അഞ്ജു ജോസഫ് എന്നിവരുടെ നൃത്ത സംഗീത പ്രകടനങ്ങള്‍ ചിക്കാഗോ നിവാസികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.
സെന്‍റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി റവ.ഫാ. ജെറി മാത്യു നൃത്ത സംഗീത നിശയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് റവ.ഫാ. ജെറി മാത്യു, റവ. സിസ്റ്റര്‍ സ്ളൂസോ എസ്ഐസി, പ്രോഗ്രാം മെഗാ സ്പോണ്‍സര്‍ ഡോ. ഐസക് ആന്‍ഡ് പ്രേമ പ്ലാമൂട്ടില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സ് ബെഞ്ചമിന്‍ തോമസ്, രഞ്ജന്‍ ഏബ്രഹാം, രാജു വിന്‍സന്‍റ്, സിബി മാത്യു, രഞ്ജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന നൃത്ത-സംഗീത താരനിശ കാണികള്‍ തുടര്‍ച്ചയായ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തു. ചാനല്‍ പാര്‍ട്നര്‍, ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ സിഇഒ ബിജു സഖറിയ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രോഗ്രാമില്‍ സംബന്ധിച്ച ഏവര്‍ക്കും സാമ്പത്തിക സഹായം നല്കുകയും പ്രോഗ്രാമിന്‍റെ വിജയത്തിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തുതന്ന എല്ലാ സുമനസ്സുകള്‍ക്കും ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് നന്ദി രേഖപ്പെടുത്തി.
'മലങ്കര സ്റ്റാര്‍ നൈറ്റ്-2025' കലാമേളയ്ക്ക് ഒരു പ്രത്യേക പ്രാധാന്യം നല്കി ഞങ്ങളോടൊത്ത് സഹകരിച്ച്, അകമഴിഞ്ഞ് സംഭാവനകള്‍ നല്കിയ സഹൃദയരായ എല്ലാ സുമനസ്സുകള്‍ക്കും സെന്‍റ് മേരീസ് മലങ്കര ചര്‍ച്ചിന്‍റെ പേരില്‍ ഇടവക വികാരി ഫാ. ജെറി മാത്യുവും ഇടവക കമ്മിറ്റി അംഗങ്ങളും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.