ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ "മഞ്ച് " ക്രിസ്തുമസും , ന്യൂ ഇയറും ഒരുമിച്ച് ആഘോഷിക്കുന്നു. പാഴ്സിപ്പനി ലേയ്ക് ഫയർ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജനുവരി 3 ന് വൈകിട്ടു 5 മണിയോടുകൂടി പരിപാടികൾക്ക് തിരി തെളിയും. റെവ.ഫാദർ ഷിബു ഡാനിയേൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകും , സംഘ ഗാനങ്ങൾ, സ്കിറ്റ്, മാജിക് ഷോ, ഗാനമേള, അതുപോലെ തന്നെ മഞ്ചിന്റെ അനുഗ്രഹീതരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധയിനം കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വന്നു ചേരുന്ന എല്ലാവർക്കും മഞ്ചിന്റെ വാർഷിക ഡിന്നറിലും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട പ്രമുഖർ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.


