PRAVASI

മിയാമി സെന്‍റ് ജൂഡ് ഇടവകയില്‍ മാതൃദിന ആഘോഷം

Blog Image

മിയാമി: സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മെയ് 11-ാം തീയതി ഞായറാഴ്ച മാതൃദിനത്തോട് അനുബന്ധിച്ച് അമ്മമാരെ ആദരിച്ചു. ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ അമ്മമാര്‍ക്കുവേണ്ടി ദിവ്യബലി മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥന നടത്തി. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ കുടുംബത്തിന്‍റെ വിളക്കായ അമ്മമാര്‍  വഹിക്കുന്ന പങ്ക് നിസ്തൂലമാണെന്ന് ഫാ. സജി പിണര്‍ക്കയില്‍ ചൂണ്ടിക്കാട്ടി. ജോണി ഞാറവേലിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം അമ്മമാര്‍ക്കുവേണ്ടി പ്രത്യേക ഗാനമാലപിച്ചു. എല്ലാ അമ്മമാര്‍ക്കും റോസാ പൂവ് നല്‍കിക്കൊണ്ട് ആദരിക്കുകയും ചെയ്തു. 
ഡെറിക് പൂഴിക്കനടക്കല്‍, ആഞ്ജലീന തെക്കനാട്ട്, ജോസഫ് പതിയില്‍ എന്നിവര്‍ അമ്മമാരെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് അമ്മമാര്‍ക്കുവേണ്ടി ജെയ്മോന്‍ വെളിയന്‍തറയില്‍, റോജി കണിയാംപറമ്പില്‍, നിക്സണ്‍ പ്രാലേല്‍, ജോസ് മുണ്ടുവേലില്‍, സിബി ചാണാശ്ശേരില്‍, മാത്യു പൂഴിക്കനടക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹവിരുന്ന് ഒരുക്കി. ആഘോഷപരിപാടികള്‍ക്ക് കൈക്കാരന്മാരായ ജോസഫ് പതിയില്‍, എബ്രഹാം പുതിയിടത്തുശേരില്‍, ബേബിച്ചന്‍ പാറാനിക്കല്‍, ബെന്നി പട്ടുമാക്കിയില്‍, സുബി പനന്താനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.