കേരളത്തിന്റെ ചരിത്രത്തിൽ നിരവധി മത സംഘടനകളുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട് ചെയ്യപെട്ടിട്ടുണ്ട്. അതു അഭയ കേസ് ആണെങ്കിലും തോക്ക് സ്വാമി കേസ് ആണെങ്കിലും ഫ്രാങ്കോ കേസ് ആണെങ്കിലും ആരെങ്കിലും എവിടെ നിയമ ലംഘനങ്ങളോ തെറ്റോ ചെയ്തു എങ്കിൽ രാജ്യത്തെ നിയമ സംവിധാന വ്യവസ്ഥക്കുള്ളിലാണ് അങ്ങനെയുള്ള കാര്യങ്ങൾ നടത്തേണ്ടത്.
ഇന്നലെ ബി ജെ പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ നൂറു കണക്കിന് ആളുകളുടെ ആരാധനയിൽ അക്രമ ത്വരയോടെ കൂടി കടന്ന് കയറി അവർക്ക് ഭരണഘടന ആർറ്റിക്കിൽ 25-26 ഉറപ്പ് നൽകുന്ന ആരാധന സ്വാതന്ത്ര്യത്തിനു ഭങ്ങം വരുത്തിയത് കേരളത്തിലാണ് എന്നത് കേരളത്തിലുള്ള ജനാധിപത്യ വിശ്വാസികളെ ആശങ്കപെടുത്തണം
കാരണം ഇന്നലെ ഓമല്ലൂർ നടന്നത് നാളെ കേരളത്തിൽ എവിടെ വേണമെങ്കിലും നടക്കാം. ജർമ്മനിയിൽ നാസിസത്തിന്റ ആരംഭകാലത്ത് പാസ്റ്റർ മാർട്ടിൻ നീമോളോർ പറഞ്ഞുത് വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്. ആദ്യം അവർ കമ്മ്യൂണിസ്റ്കാർക്ക് വേണ്ടി വന്നു... ഞാൻ കമ്മ്യൂണിസ്റ് അല്ലായിരുന്നു. അതു പോലെ ആദ്യം അവർ ഓമല്ലൂർ പെന്തകോസ്ത്കാർക്ക് വേണ്ടി വന്നു, ഞാൻ ഓമല്ലൂരെ പെന്തകോസ്ത് അല്ലായിരുന്നു എന്ന് കൈ കഴുകുന്നവർ ഓർക്കുക നാളെ അവർ മറ്റുള്ളവർക്ക് വേണ്ടി വരും.. അതു കേരളത്തിൽ സംഭവിക്കരുത്.
കേരളത്തിൽ പലവിധ ജാതി മത സംഘടനകളും വിശ്വാസ രീതികളുമുണ്ട്. നാട്ടിലെ ചെറിയ അമ്പലങ്ങളും പ്രതിഷ്ട്ടകളും വളരെ വലിയ തീർത്ഥാടന കേന്ദ്രംങ്ങളുമുണ്ട്. അവിടെ പലയിടത്തും വെടികെട്ടുമായി ചേർന്ന അപകടമരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതു കൊണ്ടു ഒരു ക്ഷേത്രവും അടച്ചു ആരാധന സ്വാതന്ത്ര്യം ആരും മുടക്കരുത്. ബിഷപ്പ് ഫ്രാങ്കോ തെറ്റ് ചെയ്താൽ നിയമ സംവിധാനതിനുള്ളിൽ നിന്നാണ് വിചാരണ ചെയ്യേണ്ടത്. അല്ലാതെ ഏതെങ്കിലും കത്തോലിക്കാ പള്ളിയുടെ അകത്തോ പുറത്തോ ബി ജെ പി കേരളത്തിൽ സംഘടിത ശ്രമം നടത്തിയാൽ എന്ത് സംഭവിക്കും.?
കേരളത്തിൽ പെന്തകോസ്ത് / ബ്രതറൻ സുവിശേഷ വിഹിതം വിശ്വാസ ധാരയിൽ ചെറുതും വലുതുമായ പതിനായിരകണക്കിന് ആരാധന ആലയങ്ങളും പ്രാർത്ഥന കൂട്ടങ്ങൾ1909 മുതലുണ്ട് . അതിൽ കൂടുതൽ സംഘടിത സഭകളാണ് ഐ പി സി,( വി ഡി സതീശൻ ആദ്യമായി പുതിയ നിയമത്തിൽ നിന്ന് പ്രശ്ങ്ങിച്ചത് ഐ പി സി കുമ്പനാട് കൺവൻഷനിൽ )ചർച് ഓഫ് ഗോഡ്, അസ്സബ്ലിസ് ഓഫ് ഗോഡ്, ടി പി എം, ശാരോൺ ഫെല്ലോഷി എന്നിവ. അതു കൂടാതെ ആയിരകണക്കിന് സ്വാതന്ത്ര്യ. വിശ്വാസ ആരാധന ആലയങ്ങളും കൂട്ടായ്മകളുമുണ്ട്.കേരളത്തിൽ മാത്രം ഏതാണ്ട് ഇരുപത് ലക്ഷത്തോളം വിശ്വാസ സമൂഹങ്ങൾ ഈ ധാരയിൽ ഉണ്ട്. അതു പ്ലൂരൽ ഡെമോക്രാട്ടിക് സമൂഹങ്ങളാണ്. ലോകത്തു 663 മില്ലിയൻ പെന്തകോസ്ത് വിശ്വാസ ധാരയിലുണ്ട് അതു പോലെ 430 മില്ല്യൻ ഇവഞ്ചലിക്കൽ ധാരയിൽ. ലോകത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും സജീവ സാനിധ്യമുള്ള ഏറ്റവും വലിയ വിശ്വാസ പ്രസ്ഥാനങ്ങളിലോന്നാണ്.അതു കൊണ്ട് ഏകശീല രൂപീയായ സംഘടിത സമൂഹമൊ ഒരു പരമാധികാര്യയൊ ബിഷപ്പോ ഇല്ല. കാരണം ഇതു ഒരു വികേന്ദ്രിയ ഫെയ്തു മൂവ്മെന്റ് എന്നതാണ് അതിന്റ സോഷ്യോലജി. അതാണ് അതിന്റെ ശക്തിയും ദൗർബല്യവും. സംഘടിത സഭകളുടെ സ്റ്റാഗ്നേഷനിൽ നിന്ന് വളർന്നു ഒരു പോസ്റ്റ് മോഡേൺ ഫെയത് മൂവ് മെന്റായി ലോകത്തെല്ലാം പെട്ടന്ന് വലിയ തോതിൽ വളർന്നത് കഴിഞ്ഞു മുപ്പത്തിയഞ്ച് വർഷങ്ങളിൽ. മിക്കവാറും സെൽ ചർച്ചുകൾ കൂടി ചേർന്ന് പതിനായിരം മുതൽ ഇപതിനായിരം പേര് കൂടുന്ന മെഗാ ചർച്ചുകൾ ആഫ്രിക്കയിലും അമേരിക്കയിലും സൌത്ത് കൊറിയയിലും ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ ഹൈദ്രബാദിൽലെ കാൽവരി ചർചാണ് ഇന്ത്യയിൽ തന്നെ ഏറ്റവും വലുത് സീറ്റങ് കപ്പാസിറ്റി മുപ്പത്തി മൂവായിരം.മുപ്പത്തിനായിരം പേരാണ് ഒരു ആരാധനക്ക് വരുന്നത്. അങ്ങനെ മൂന്നു ആരാധനയാണ് എല്ലാ ഞായറാഴ്ചയും. അതു പോലെ പതിനായിരങ്ങൾ പങ്കെടുക്കുന്ന നിരവധി ആരാധനയങ്ങൾ ബാംഗ്ലൂരിലും ചെന്നയിലും മറ്റു പലയിടത്തുമുണ്ട്..
അവരെല്ലാവരും കേരളത്തിലെയും ഇന്ത്യയിലെയും നിയമനുസൃതം ജീവിക്കുന്ന പൗരൻമാരാണ്. ഈ വിശ്വാസ ധാരയിൽ ഇന്ന് കേരളത്തിൽ ഡി ജി പി മുതൽ ഐ എ എസ്, ഐ പി എസ് കാർ ഉൾപ്പെടെ പതിനായിരക്കണക്കിന് ഡോക്ടർമാർ, പ്രൊഫസർമാർ, പ്രൊഫഷണൽസ്, നേഴ്‌സുമാർ വലിയ ബിസിനസ്കാർ ഉൾപ്പെടെ വലിയ ധനികരും ഏറ്റവും പാവപെട്ടവരുമുണ്ട്. നിരവധി മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റലുകൾ നടത്തുന്നവരും മെഡിക്കൽ കോളജ് നടത്തുന്നവരുമുണ്ട്. ലക്ഷകണക്കിന് എൻ ആർ ഐ കൾ ഉണ്ട്.അതായത് കേരളത്തിൽ എല്ലായിടത്തുമുള്ള സമൂഹത്തിന്റെ പരിശ്ചേമാണ് ഈ വിശ്വാസ സമൂഹങ്ങൾ.അല്ലാതെ ചിലർ പറയുന്നത് പോലെ പത്തനംതിട്ടയിൽ മാത്രം അല്ല ' പെന്തോ ' കൾ. ആകാശത്തു നിന്ന് പെട്ടന്ന് പൊട്ടി വീണതും അല്ല.
എല്ലാ മത വിഭാഗങ്ങളെപോലെ അവിടെയും പല തര പുഴുകുത്തുകൾ ഉണ്ട്. പണത്തിനും പബ്ലിസിറ്റിക്ക് പുറകെ പോകുന്നവരുമുണ്ട്. അവിടെയും വാൾ എടുത്താൽ വെളിച്ചപ്പാടുകൾ ഉണ്ട്. എല്ലാ മത വിശ്വാ ധാരയിലും ഉള്ളത് പോലെ അവിടെയും അന്ധ വിശ്വാസികൾ ഉണ്ട്.
പക്ഷെ ഈ സമൂഹങ്ങൾ ഒരു വലിയ പരിധിവരെ ജനാധിപത്യ സമൂഹങ്ങളാണ്. അവിടെ അടി തൊട്ട് മുടിവരെ തിരെഞ്ഞെടുപ്പിലൂടെയാണ് സംഘടന നേതൃത്വത്തെ തിരെഞ്ഞെടുക്കുന്നത്. അതു കൊണ്ട് അവിടെ ആയുഷ്ക്കാല ബിഷപ്പ് എന്ന ഏർപ്പാട് ഇല്ല. മൂന്നു വർഷം വരെയാണ് സാധാരണ കാലവധി. അതു പോലെ ഇതു ഒരു ഏകാശില രൂപ സമൂഹം അല്ല എന്നതാണ് പ്രത്യേകത. ഈ വിശ്വാസ സമൂഹങ്ങൾ ഹിന്ദു വിശ്വാസ സമൂഹങ്ങളെപോലെ മുസ്ലിം വിശ്വാസ സമൂഹങ്ങളെപോലെ വൈവിദ്ധ്യങ്ങളാണ്. എല്ലാ മത വിശ്വസ സമൂഹങ്ങളിലും വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും ആചാര അനുഷ്‌ടനങ്ങളും അവിടെയുമുണ്ട്. പൊതുവേ ഹൈറാർക്കിൽ ആയ ഒരു സംഘടിത സ്വഭാവം ഇല്ലാത്തത് കൊണ്ടാണ് പലപ്പോഴും അവരെ ആക്രമിക്കുന്ന പ്രവണത.
അച്ചൻ മാരിലും മെത്രാൻമാരിലും പാസ്റ്റമാരിലും പുഴുക്കുത്തുകൾ എല്ലായിടത്തുമുണ്ട്. അതിന് അർത്ഥം എല്ലാ അച്ചൻമാരും മെത്രാൻമാരും പാസ്റ്റർമാരും അങ്ങനെയാണന്നല്ല.
കേരളം ചത്തിസ്ഗടോ യൂ പി യൊ ആണെന്ന് ബി ജെ പി ധരിക്കരുത്. ഓമല്ലൂർ ഇന്നലെ ബി ജെ പി സംഘടിതമായി ആരാധനയെ തടസ്സപെടുത്തിയത് കേരളത്തിൽ ഒരു അമ്പലത്തിലോ വ്യവസ്ഥാപിത സംഘടിത പള്ളികളിലോ മുസ്ലിം ജമാ അത്തിലോ ആയിരുന്നു എങ്കിൽ എന്താകും ആയിരുന്നു അവസ്ഥ?
തെറ്റ് ചെയ്തവർ നിയമവ്യസ്ഥക്കുള്ളിൽ വിചാരണ ചെയ്യപ്പെട്ട് തെറ്റ് കാരെങ്കിൽ ശിക്ഷിക്കപ്പെടണം. അതു എവിടെ ആരാണെങ്കിലും. പക്ഷെ അതിന്റെ പേരിൽ ബി ജെ പി ഒരു വിശ്വാസ സമൂഹത്തിന്റെ ആരാധന തടസ്സപെടുത്തുന്നത് കേരളത്തിൽ മതേതര രാഷ്ട്രീയത്തിനു അപകടംകാരമാണ്.
എന്റെ രാഷ്ട്രീയ നിലപാട് ഈ കാര്യത്തിലും എല്ലാ കാര്യത്തിലും ഇന്ത്യൻ ഭരണഘടന മൂല്യങ്ങളിലും അവകാശങ്ങളിലും അധിഷ്ട്ടിമാണ്. അതു കൊണ്ട് അതിനു എതിരെ ഒളിഞ്ഞോ തെളിഞ്ഞോ ആരു നിന്നാലും അതിനെ ചോദ്യം ചെയ്യും എതിർക്കും. ആരുടെയും ആരാധന സ്വാതന്ത്ര്യം എങ്ങും ഒരു സംഘടിത ശ്രമം കൊണ്ട് ഹനിക്കരുത്.
പിൻകുറിപ്പ് :
ഞാൻ ജീവിതത്തിൽ ബിനു വാഴമുട്ടത്തെ കണ്ടിട്ടില്ല. അദ്ദേഹം ആരെന്നും അറിയില്ല.കാണാൻ താല്പര്യവുമില്ല.അത് പോലെയുള്ള
ആത്മീയ വ്യാപാര വ്യവസായത്തോടും സ്പിരിച്വൽ എന്റെപ്രൈസ് എന്ന ഏർപ്പാട് എവിടെ നടന്നാലും ( അതു എല്ലാ മതങ്ങളിലും പാറശാല മുതൽ കാസർഗോഡ് വരെ യുണ്ട് )അതിനോട് യോജിക്കുന്നില്ല. ഹൈപ്പർ റിലീജിയൊസിറ്റിയിൽ നിന്ന് വഴി മാറി നടക്കുന്ന സാമൂഹിക രാഷ്ട്രീയ ലിബറലാണ്. വിശ്വാസം എക്യൂമിനിക്കലാണ്.
യേശു പഠിപ്പിച്ച മൂല്യങ്ങളെ ജീവിതത്തിൽ വിശ്വസത്തോടും പ്രത്യാശയോടും സ്നേഹത്തോടെ എല്ലാ വ്യവസ്ഥാപിത ഡിനോമിനെഷനുകൾക്ക് അപ്പുറം പിന്തുടരുന്ന മനുഷ്യനാണ്. ആദ്യമായും അന്ത്യമായും സമൂഹത്തിലെ മനുഷ്യനാണ്.എല്ലാ മനുഷ്യരെയും ജാതി മത വർഗ വർണ ഭാഷ, പാർട്ടി ഭേദമന്യേ കാണുന്ന മനുഷ്യാവകാശ പ്രവർത്തകനാണ്

ജെ.എസ് അടൂർ

