ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ നഴ്സുമാരെ പ്രത്യേകം ആദരിക്കുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു ആരോഗ്യമേഖലയിൽ വിവിധ തലങ്ങളിലായി ശുശ്രൂഷ ചെയ്യുന്ന എല്ലാ നേഴ്സുമാരെയും വിശുദ്ധ കുർബാനയ്ക്കുശേഷം ഒരുമിച്ചുകൂട്ടി ദൈവത്തിന് പ്രത്യേകമായി സമർപ്പിച്ച് ഇടവകവികാരി ഫാ. തോമസ് മുളവനാൽ പ്രാർത്ഥിക്കുകയും ഇടവകയുടെ ആദരവ് അർപ്പിക്കുകയും ചെയ്തു. അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ , ഫാ. എബിൻ എടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
.jpg)



