PRAVASI

പി.ടി.ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

Blog Image

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് തിക്കോടി പെരുമാൾപുരത്ത് ' ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസൻ.മുൻ ദേശീയ കബഡി താരമായിരുന്ന അദ്ദേഹം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (CISF) മുൻ ഇൻസ്പെക്ടറായിരുന്നു.
1991-ലാണ് ഇവർ വിവാഹിതരായത്.
സ്പോർട്സ് മെഡിസിൻ വിദഗ്ധനായ ഡോ. വിഘ്നേഷ് ഉജ്ജ്വൽ ഏക മകനാണ്. മരുമകൾ കൃഷ്ണ.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലുള്ള പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.