ഡൽഹി: ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ സിഎൻഐ സഭാ ദേവാലയമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡെംപ്ഷനിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്ന അദ്ദേഹം, സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായി.
ഡൽഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ചടങ്ങിനിടെ ബിഷപ്പ് മോദിക്ക് വേദപുസ്തകം സമ്മാനിച്ചു. രാജ്യത്തിൻ്റെ പുരോഗതിക്കായും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായും പ്രത്യേക പ്രാർത്ഥനയും ദേവാലയത്തിൽ നടന്നു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡെംപ്ഷൻ അറിയപ്പെടുന്നത്.

.jpg)
.jpg)

