PRAVASI

പ്രശസ്ത മാധ്യമ പ്രവർത്തകൻ തോമസ് വടക്കേൽ അന്തരിച്ചു

Blog Image

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും ദീപികയുടേയും , കേരളാ എക്സ്പ്രസ് മുൻ എഡിറ്ററുമായിരുന്ന തോമസ് വടക്കേൽ ( 82 ) അന്തരിച്ചു.സംസ്ക്കാരം പിന്നീട് 

ഭാര്യ : ദീനാമ്മ തോമസ് ( മുൻ അദ്ധ്യാപിക അമലാംബിക കോളേജ് , കോട്ടയം, സെൻ്റ് ജോൺസ് കോളജ് തിരുവല്ല ).
മക്കൾ: സിറിൾ തോമസ് വടക്കേൽ ( യു.കെ ) , ജോർജ് കുട്ടി തോമസ് ( യു.കെ ) , അമൃത ബിജു ( രാമങ്കരി , ആലപ്പുഴ ).
മരുമക്കൾ : ബിജു നാല്പതാംകളം ( രാമങ്കരി, ആലപ്പുഴ ), സ്വപ്ന ചാക്കോ ( യു.കെ )
കൊച്ചുമക്കൾ : ഏഞ്ചൽ ബിജു ( എൽ. എൽ. ബി വിദ്യാർത്ഥി ) , ആൻ റോസ് ബിജു ( പ്ലസ് വൺ വിദ്യാർത്ഥിനി ), ഡാനിയേൽ തോമസ് ജോർജ് , ജോയൽ ജെയിംസ് ജോർജ് , ജോഷ്വ തോമസ് ജോർജ് ( മൂവരും യു.കെയിൽ വിദ്യാർത്ഥികൾ )

 കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി , ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ്റെ സ്ഥാപകാംഗം , പ്രസിഡൻ്റ് , ദീപിക , കുട്ടികളുടെ ദീപിക എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ച തോമസ് വടക്കേൽ  മുപ്പത് വർഷത്തോളം കേരളാ എക്സ്പ്രസ്സിൻ്റെ കേരള ഘടകം എഡിറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ  എഡിറ്റോറിയലുകൾ പലതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

തോമസ് വടക്കേലിൻ്റെ നിര്യാണത്തിൽ കേരളാ എക്സ്പ്രസ്സ് കുടുംബത്തിൻ്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

തോമസ് വടക്കേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.