PRAVASI

റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം ഡിസംബർ 27, ശനിയാഴ്ച

Blog Image

ന്യൂയോർക്ക് : അമേരിക്കയിൽ  സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം, ഡിസംബർ 27 -)൦ തീയതി ശനിയാഴ്ച  ബ്രോങ്ക്സ് സൈന്റ്‌സ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ചു സമുചിതമായി ആചരിക്കുന്നു. 
രാവിലെ 10 മണിക്കു ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയിൽ ചിക്കാഗോ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ മുഖ്യ കാർമ്മികൻ ആയിരിക്കും.  വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമ്മികത്വം വഹിക്കും. ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ജോസച്ചന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ജോസച്ചനെ അനുസ്മരിക്കും. 
ബ്രോങ്ക്സ്  സെൻറ് തോമസ് സീറോ മലബാർ ഇടവക സ്‌ഥാപിക്കുകയും, പതിനെട്ടു വർഷത്തിലധികം  അതേ  ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്തുകയും ചെയ്ത ജോസച്ചൻ, 2024 ഡിസംബർ 21-)o തീയതി ന്യൂയോർക്കിൽ വച്ചാണ് അന്തരിച്ചത്. 
റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു  ജോസച്ചനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ചെയ്യുന്നു.  

തദവസരത്തിൽ,  ജോസച്ചൻറെ  ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനായ "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ്റെ" ഉദ്‌ഘാടനവും ബിഷപ്പ് മാർ ജോയ്  ആലപ്പാട്ട്‌ നിർവ്വഹിക്കുന്നതാണ്. 

Mar Joy Alappattu

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.