കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. ലിയ SVM (60) നിര്യാതയായി. കുറുപ്പന്തറ ഇടവക കമ്മാപറമ്പിൽ പരേതരായ ചാക്കോ – അന്നമ്മ ദമ്പതികളുടെ മകളാണ്. തോമസ്, ജേക്കബ്, മേരി പരേതയായ ഏലിയാമ്മ എന്നിവർ സഹോദരങ്ങളാണ്. അധ്യാപികയായിരുന്ന സിസ്റ്റർ, കല്ലിശ്ശേരി, ബൈസൺവാലി, കൂടല്ലൂർ, പറമ്പഞ്ചേരി, റാണിപുരം, തിരുബാല നഗർ, നട്ടാശ്ശേരി, മ്രാല, പാലത്തുരുത്ത്, പുന്നത്തുറ, കുമരകം, പാച്ചിറ എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 8.30 ന് കിടങ്ങൂർ മോർച്ചറിയിൽ നിന്നെടുത്ത് 9. 30 ന് നട്ടാശ്ശേരി നസ്രത്ത് വിസിറ്റേഷൻ കോൺവെന്റിൽ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 2.30 ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തിൽ വി. കുർബാനയും, അതേതുടർന്ന് അഭി. മൂലക്കാട്ട് പിതാവിന്റെ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും നടത്തപ്പെടുന്നു.

കുറുപ്പന്തറ കമ്മാപറമ്പിൽ സിസ്റ്റർ ലിയ

