മിയാമി: ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മിയാമി സെന്‍റ് ജൂഡ് ഇടവക സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഞായറാഴ്ച ഫാ. സജി പിണര്‍ക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ പിതാവിന്‍റെ ജീവിതത്തെ അനുസ്മരിച്ച് ഡി.ആര്‍.ഇ. സുബി പനന്താനത്ത്, ആഞ്ജലീന പൗവ്വത്തില്‍, ഫാ. സജി പിണര്‍ക്കയില്‍ എന്നിവര്‍ സംസാരിച്ചു. മതബോധന കുട്ടികളടക്കം ഇടവക ജനം പിതാവിന്‍റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇടവകയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന വിനോദയാത്ര മാറ്റിവയ്ക്കുകയുണ്ടായി. ലോകജനത പുതിയ പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, തല്‍ഫലമായി അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ നമുക്ക് ലഭിക്കുകയുണ്ടായി. പിതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. അനുസ്മരണയോഗത്തിന് ജോസഫ് പതിയില്‍, എബ്രാഹം പുതിയിടത്തുശ്ശേരില്‍, ബേബിച്ചന്‍ പാറാനിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.jpg)










