ദിലീപിന്റെ ഏറ്റവും പുതിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തു സംസാരിച്ച് നടൻ. ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം. എന്റെ സിനിമ കണ്ട എല്ലാവർക്കും നന്ദിയുണ്ട്.
നമ്മുക്ക് ഒരാളെ പരിചയപ്പെടുമ്പോൾ അവരുടെ വാക്കുകളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഒക്കെയാണ് മുജ്ജന്മ ബന്ധം വി ഫീൽ ചെയ്യുന്നത്. അത് എനിക്ക് ഒരുപാട് അവസരങ്ങളിൽ നിന്നും ഫീൽ ചെയ്തിട്ടുമുണ്ട്. ഞാൻ വല്ലാത്ത ഒരു സാഹചര്യത്തിൽ നിന്നപ്പോഴാണ് രാമലീല വരുന്നത്. അതിൽ സച്ചി, അദ്ദേഹം എനിക്ക് വേണ്ടി ആണോ ജനിച്ചത് എന്ന് പോലും തോന്നിപോകും.
ഇനി ദിലീപ് മലയാള സിനിമയിൽ ഇല്ല എന്ന് വിധി എഴുതപ്പെടുന്ന സമയത്താണ് എന്റെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായ രാമലീലയുടെ പിറവി. എന്നെ പിടിച്ചു നിർത്തിയ സിനിമയാണ്. അതുപോലെ ഈ നൂറ്റി അന്പതാമത്തെ സിനിമ. എന്റെ നൂറാമത്തെ സിനിമയിലും അച്ഛൻ ആയെത്തിയ സിദ്ദിഖ് ആണ് എത്തിയത്.
ഞങ്ങൾ ഇടക്ക് ഫോൺ ചെയ്യുമ്പോൾ അച്ഛാ എന്നാണ് വിളിക്കുന്നത്. പിന്നെ ലിസ്റ്റിന്റെ കൂടെ ആദ്യമാണ് ഈ ചിത്രം. മാജിക് ഫ്രെയിംസിൽ ഞാൻ വേണം എന്ന് ലിസ്റ്റിന്റെ തീരുമാനം ആയിരുന്നു.

