PRAVASI

കാൻസർ മരുന്നുകൾക്കും സ്മാർട്ട് ഫോണുകൾക്കും വില കുറയും; മദ്യത്തിന് വില കൂടും

Blog Image

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാമത് കേന്ദ്ര ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട ബജറ്റ് അവതരണത്തിൽ ആദായനികുതി സ്ലാബുകളിലെയും നിരക്കുകളിലെയും മാറ്റങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, വിവിധ മേഖലകൾ-പ്രത്യേകിച്ച് അമേരിക്കൻ താരിഫുകളുടെ ആഘാതം നേരിടുന്ന കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
നിർമല സീതാരാമന്റെ 2026-ലെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രകാരം വില കുറയുന്നവയുടെയും കൂടുന്നവയുടെയും പട്ടിക താഴെ നൽകുന്നു. കാൻസർ മരുന്നുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വില കുറയുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

17 കാൻസർ മരുന്നുകൾ: ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനാൽ കാൻസർ ചികിത്സാ ചെലവ് കുറയും.
അപൂർവ്വമായ 7 രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.
സ്മാർട്ട്ഫോണുകൾ: മൊബൈൽ ഫോണുകളുടെയും ഘടകഭാഗങ്ങളുടെയും നികുതി കുറച്ചു.
ഇലക്ട്രിക് വാഹന (EV) ബാറ്ററികൾ: ലിഥിയം അയോൺ ബാറ്ററികളുടെ നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്.
സോളാർ പാനലുകൾ: പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാർ പാനലുകൾക്ക് വില കുറയും.
കായിക ഉപകരണങ്ങൾ: ഇന്ത്യയെ ഒരു കായിക ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവയുടെ നികുതി കുറച്ചു.
തുകൽ ഉൽപ്പന്നങ്ങൾ: ചെരിപ്പുകൾ, ബാഗുകൾ തുടങ്ങിയ തോൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും.
മൈക്രോവേവ് ഓവനുകൾ: അടുക്കള ഉപകരണങ്ങളുടെ വിലയിലും കുറവുണ്ടാകും.
വിദേശയാത്രകൾക്ക് ചെലവ് കുറയും.
സിഎൻജി അടങ്ങിയ ബയോഗ്യാസിന് വില കുറയും.

വില കൂടുന്നവ
മദ്യം: മദ്യത്തിന്മേലുള്ള നികുതി വർധിപ്പിച്ചതിനാൽ ഇവയ്ക്ക് വില കൂടും.
ധാതുക്കൾ: ചില ധാതുക്കളുടെ വില വർധിക്കാൻ സാധ്യതയുണ്ട്.
ആക്രി സാധനങ്ങൾ: സ്ക്രാപ്പ് ഉൽപ്പന്നങ്ങൾക്ക് വില കൂടും.
ഓഹരി വിപണി: ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് (F&O) ട്രേഡിംഗിന് ചെലവ് വർധിക്കും

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.