വല്ലപ്പോഴും എങ്ങിയുണ്ടെന്നാരയാൻ , നീയെൻ്റെ ഒപ്പമില്ലല്ലോ? നീയെവിടെയോ വെച്ച് സ്വപ്നങ്ങൾ കാണാൻ മറന്നുപോയി.
വല്ലപ്പോഴും
എങ്ങിയുണ്ടെന്നാരയാൻ ,
നീയെൻ്റെ ഒപ്പമില്ലല്ലോ?
നീയെവിടെയോ വെച്ച്
സ്വപ്നങ്ങൾ കാണാൻ മറന്നുപോയി.
അന്നുമുതൽ നീ നീയല്ലാതായിത്തുടങ്ങി.
ഇവിടെ നീ എന്നോടൊപ്പം കഴിഞ്ഞിരുന്നെന്ന്,
ഓർക്കാനായി, ഒരു
കയ്യൊപ്പിനായി ഒന്നും
നീയെനിക്കായി ബാക്കി വെച്ചില്ല.
നിന്നെ ഞാനെന്നും കണ്ടു.
നിന്നിലെ നിന്നെ നീ തന്നെ കണ്ടില്ല.
എൻ്റെ തോൽക്കാനുള്ള മനോധൈര്യം,
എൻ്റെ വിജയത്തിനു
കാരണമായി.
ഞാനിന്നും ഞാനായി
തുടരുന്നു.
അനിയൻ തിരുവേഗപ്പുറ