ഞാന്‍ യാത്രയിലാണ് വെളിച്ചം തേടി. സ്വപ്നങ്ങളില്‍കണ്ടഇഷ്ടങ്ങളിലേക്ക് കറുപ്പും വെളുപ്പും കലര്‍ന്ന പല സമ്മിശ്രഭാവങ്ങളിലെ നിറങ്ങളില്‍പിച്ച വയ്ക്കുമ്പോഴും കരളല യിക്കുന്ന കാഴ്ച്ചകള്‍കണ്ടമനസ്സും.. കഠിന വ്യഥയില്‍ നീറി.
ഞാന്‍ യാത്രയിലാണ്
വെളിച്ചം തേടി.
സ്വപ്നങ്ങളില്‍കണ്ടഇഷ്ടങ്ങളിലേക്ക് കറുപ്പും
വെളുപ്പും കലര്‍ന്ന പല
സമ്മിശ്രഭാവങ്ങളിലെ നിറങ്ങളില്‍പിച്ച
വയ്ക്കുമ്പോഴും
കരളല യിക്കുന്ന കാഴ്ച്ചകള്‍കണ്ടമനസ്സും..
കഠിന വ്യഥയില്‍ നീറി.
പിടയുമ്പോഴും
കണ്ണുനിരണിഞ്ഞ പുഞ്ചിരി കൊണ്ട്,
മറ തീര്‍ത്ത് ഒതുങ്ങി നിന്നു.
പരിഹാസമെന്ന തീ ചൂളയില്‍
വെന്തുരുകുമ്പോഴും വചനങള്‍
പാപമാണന്ന് വലിയവര്‍
പറഞ്ഞിരുന്നു.
ഞാനൊന്നും മിണ്ടിയതേയില്ല
ഇന്ന് ചുവന്ന സന്ധ്യയുടെ-
നെറുകെയില്‍
എന്‍റെ കണ്ണുകളില്‍ കാണുന്ന കാഴ്ചകളില്‍
നേര്‍ത്തൊരൂ പുഞ്ചിരി വിടരുന്നുണ്ട്.
ലക്ഷ്മി ശ്യാം
തിരുവനന്തപുരം