ഉഷ സുധാകരൻ എഴുതി മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച കനലുകൾ ( കഥാസമാഹാരം)
പുസ്തക നിരൂപണം
കഥകളും വേശമ്മാളും
"ആടിയ കാലും പാടിയ നാവും "എന്ന ചൊല്ല് ഓർമ്മിപ്പിക്കുന്ന കഥാവസാനം.. ഇവിടെ കഥ പറയുന്ന ഒരു അനുഭവമാണ് കിട്ടിയത് ( നമുക്ക്പണ്ട് മുത്തശ്ശിമാരിൽ നിന്നും ഒക്കെ കഥ കേട്ടാണ് പരിചയം. അത്തരമൊരു ഫീൽ ഈ കഥയിൽ നിന്ന് കിട്ടിയതായി തോന്നി ) വേശ്മ്മാളുടെ പുരോഗമന ചിന്താഗതി പ്രായോഗിക ജീവിതരീതി ഇതെല്ലാം കൂടി കഥയിൽ പറഞ്ഞു പോകുന്നുണ്ട്
കേൾക്കാൻ:- വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ തന്നെ കേൾക്കാൻ ആരുമില്ലാതാകുന്നതിന്റെ തീവ്ര വേദന പകരുന്നതോടൊപ്പം കൂടെയുള്ള കഥ പറയുന്ന ആൾ ഉൾപ്പെടെ നാലുപേരുടെ ജീവിതവും കൂടി പറഞ്ഞുവെക്കുന്നു. വലിയ വലിയ വിശദീകരണങ്ങൾ ഇല്ലാതെ ചെറിയ ചെറിയ വാക്കുകളിൽ ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ട് എന്ന് പറയുന്ന രീതി..
ഭാണ്ഡക്കെട്ട് :- ലക്ഷ്മണൻ കർത്ത എന്ന പേരില്ലെങ്കിലും കുഴപ്പമില്ല ചുറ്റിലും കാണുന്ന അനേകം ജീവിതങ്ങളിൽ ഒന്നാണത്. അതിനാൽ പേര് ഇവിടെ പ്രസക്തമാണെന്ന് എനിക്ക് തോന്നിയില്ല.
കനൽ:- തപ്സിയുടെ ജീവിതവും മിയയുടെ ഉള്ളും ഒരേപോലെ കനലായി മാറുന്നു.
ഫോട്ടോ:- പെട്ടെന്ന് ഉള്ളിൽ ഒരു കുത്തു കൊണ്ടത് പോലെ
എന്താ കഴിച്ചത്:- വ്യത്യസ്തമായ രീതിയിൽ പറഞ്ഞ ചില ജീവിത യാഥാർത്ഥ്യങ്ങൾ..
പായസം പാത്രം :- ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ കാലം എത്ര കഴിഞ്ഞാലും മറന്നുവെച്ച പായസ പത്രത്തെ പോലെയെന്ന് തിരിച്ചറിയിക്കുന്ന ഒരു കഥ.
കഥകൾ എഴുതി പുസ്തകം ആക്കുമ്പോൾ മാത്രമല്ല അത് പാരായണ ക്ഷമത ഉള്ളതാകുമ്പോൾ കൂടിയാണ് ആ പുസ്തകം സാർത്ഥകമാകുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്.
( കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ചിലതാണ് ഞാൻ ഇവിടെ കുറിച്ചത്. ഇതൊരു നിരൂപണമോ വിമർശനമോ ഒന്നുമല്ല. ഒരു ആസ്വാദകന്റെ ചിന്തകൾ പങ്കിടുന്നു എന്നുമാത്രം )
ആനന്ദ് ബാബു
ഉഷ സുധാകരൻ