തോന്നലുകളെ
ശ്രദ്ധിച്ചു തുടങ്ങിയാൽ
എന്റെ
നിഴലിനൊപ്പം
മറ്റൊരാളും എന്നോടൊപ്പം
മുട്ടിയുരുമ്മി നടക്കുന്നു.....
ഇഷ്ടമുള്ള പാട്ടുകൾ
മൂളിക്കൊണ്ട്...
തമാശകൾ പറഞ്ഞു കൊണ്ട്
ഉള്ളംകൈയ്യിൽ
കോർത്തു
പിടിച്ചു കൊണ്ട്
എന്നോടൊപ്പം മുട്ടിയുരുമ്മി
നടക്കുന്നു...
കളഞ്ഞു പോയതെന്തോ
തിരിച്ചു
കിട്ടിയതു പോലെയൊരു
തോന്നലെനിക്കും.....
സന്ധ്യ ജിതേഷ്