നിന്നോടുള്ള
എൻ്റെ മൗനം
ഹൃദയത്തിൽ പൂക്കുന്നു.
എന്നിലെ പാതിയിലേറെയും
നീയായ് തീർന്നിരിക്കുന്നു -
എൻ്റെ പ്രണയത്തിൻ്റെ
പക്ഷികൾ നിശബ്ദമായ്
പാടുന്നു.....
കേൾക്കൂ...... അവയുടെ സംഗീതം
കാലം കൊഴിയുന്നതും
വാർദ്ധക്യം പിടിപ്പെടുന്നതും
ഞാനെങ്ങനെയറിയാനാണ്...?
എൻ്റെ ഹൃദയത്തിൽ
മരണമില്ലാത്ത
പ്രണയവും, സ്നേഹവും
നിലനിൽക്കുമ്പോൾ
ഞാനെങ്ങനെയറിയും ---- !!
സന്ധ്യ ജിതേഷ്