PRAVASI

ചേരാനല്ലൂർ ബെൻസ് അപകടം! “മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, അച്ഛൻ അറിഞ്ഞിരുന്നില്ല”; നിർണായക മൊഴി നൽകി 17-കാരൻ

Blog Image

കൊച്ചി ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയായ 17-കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴിയെടുക്കാൻ കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് പൊലീസ് ഇന്നലെ നടപടി പൂർത്തിയാക്കിയത്. സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ, താൻ ഇതിന് മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17-കാരൻ സമ്മതിച്ചു. എന്നാൽ പിതാവ് അറിയാതെയാണ് താൻ വാഹനങ്ങൾ എടുത്തിരുന്നതെന്നാണ് കൗമാരക്കാരന്റെ മൊഴി.

കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ 2.20-ഓടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ ഫോർഡ് ഷോറൂമിന് സമീപത്തായിരുന്നു അപകടം നടന്നത്. കനത്ത മഴയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം അമിതവേഗതയിലാണ് 17-കാരൻ ബെൻസ് കാർ പായിച്ചത്. ഒരു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും മറുകൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്ററിലെ വേഗത ചിത്രീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഈ അപകടകരമായ ഡ്രൈവിംഗ് എന്ന് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.