PRAVASI

പിണക്കങ്ങൾ മറന്നു; മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇനി സൗഹൃദത്തോടെ മുന്നോട്ടുപോകുമെന്ന് ജി. സുകുമാരൻ നായർ

Blog Image

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പൂർണമായും അവസാനിച്ചതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ മന്നം ജയന്തി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അനുകൂലമായ മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മുൻപ് നടത്തിയ പരാമർശങ്ങളുടെ സാഹചര്യം വി.ഡി. സതീശൻ ബോധ്യപ്പെടുത്തിയതോടെ പരസ്പരം നടത്തിയ പ്രസ്താവനകളെല്ലാം മറന്ന് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായും, ഇനി മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ മുന്നോട്ടുപോകുമെന്നും സുകുമാരൻ നായർ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എൻ.എസ്.എസ് ആർക്കും അമിതമായി വിധേയപ്പെടില്ലെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് മുന്നിൽ നിലവിൽ പ്രത്യേക ആവശ്യങ്ങളൊന്നും വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നത് മാത്രമാണ് സംഘടനയുടെ ആവശ്യമെങ്കിലും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല. കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സർക്കാർ കൂടുതൽ നയപരമായ സമീപനം സ്വീകരിക്കണമെന്നും സമരപ്പന്തൽ പൊളിച്ചുനീക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും വിമർശിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.