PRAVASI

(കവിത) പ്രപഞ്ചനിയമത്തിൻ ചരിത്രാവർത്തനം

Blog Image

പ്രപഞ്ച നിയമമാം ആവർത്തനം
പ്രേമസ്വരൂപനാം യേശുദേവൻ
കാലങ്ങൾ മാറിലും മായാത്ത സത്യം
കരുണയാൽ ലോകo നയിക്കുo ദൈവം
ആദിയിൽ വചനമായ് നീയുണ്ടായി
ആകാശഭൂമികൾ സാക്ഷിയായ് 
ഇരുളിൽ വെളിച്ചമായ് ക്ഷിതിയിൽ വന്നു
ഇടറുന്ന മനുഷ്യന് സ്നേഹമായ് 
നക്ഷത്രദീപങ്ങൾ തെളിയുo രാവിൽ
നിർമല സ്നേഹത്തിൻ കിരണമായ് 
മണ്ണിലെ മനുഷ്യരെ മക്കളാക്കി
നെഞ്ചോടു ചേർത്തിടും ദൈവമേ നീ
കാൽവരികുന്നിൽ കുരിശുമായ് 
കണ്ണീരിൻ ലോകത്തെ സ്നേഹിച്ചു നീ
മുൾമുടി ചൂടിയ ദിവ്യസ്നേഹo
മരണം വഴി മാറും ചൈതന്യമേ
കല്ലറ തുറന്നൊരു പുലരിയിൽ നീ
കാലം തെളിയിച്ച ഉദയസൂര്യൻ
മരണമില്ലാതിന്നും ലോകമാകെ 
സൗരഭ്യ പുഷ്പമായ് വാണിടുന്നു
പ്രപഞ്ചനിയമത്തിൻ ചരിത്രാവർത്തനം
പ്രേമസ്വരൂപനാം യേശുദേവൻ
കാലങ്ങൾ മാറിലും നിത്യ സത്യം
കരുണയാൽ ലോകo നയിക്കുമീശൻ.

(പ്രപഞ്ചത്തിൻ്റെ ആദിമസത്യമായ സ്നേഹം മനുഷ്യരൂപത്തിൽ ചരിത്രത്തിലേക്ക് കടന്നുവന്ന ദൈവിക സാന്നിധ്യമാണ് യേശുക്രിസ്തു. കുരിശിലെ ത്യാഗവും ഉയിർപ്പിലെ വിജയവും ആ നിത്യസ്നേഹത്തിന്റെ ചരിത്രാവർത്തനങ്ങളാണ്. ഈ ആശയമാണ് ഗാനത്തിന്റെ ആത്മാവ്). 

ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.