PRAVASI

ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലകാല പൂജ ഈ ശനിയാഴ്ച്ച (നവംബർ 14 ന്)വൈകിട്ട് അഞ്ച് മണിക്ക്

Blog Image

കാലത്തിനും ദേശത്തിനും തോല്‌പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്‌. സത്യങ്ങളുണ്ട്‌. ജന്മനാട്ടിലായാലും മറുനാട്ടിലായാലും അത്‌ ചൈതന്യം വറ്റാതെ നിലനില്‌ക്കും. അതാണ്‌ മകരകുളിരിൽ മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലകാലം. ഈ കാലത്ത് ലോകമെങ്ങും നാം കേൾക്കുന്നത് ഒരേയൊരു നാദം. സ്വാമി ശരണം...ഒരേയൊരു രൂപം. ശ്രീമണികണ്ഠൻ....ഈ മന്ത്രങ്ങൾ കേൾക്കുന്നിടമെല്ലാം നമ്മുടെ  ദേവാലയമാണ്. ഈ മണ്ഡലകാലത്തിന്റെ പുണ്യം ഏറ്റുവാങ്ങി, ഈ മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്‌. ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലകാലപുണ്യത്തിന്റെ സുകൃതം നുകരാന്‍ എല്ലാ ഭക്തർക്കും ഈ വർഷവും അവസരമൊരുക്കുന്നു. മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌ ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ്‌ ഗീതാമണ്ഡലവും ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്‌. തത്വമസിയുടെ (ഞാനും നീയും ഒന്നുതന്നെ) പൊരുളറിയിക്കുന്നത്‌. വൃശ്ചികം ഒന്ന് മുതൽ മകരസംക്രാന്തി വരെയുള്ള ദിവസങ്ങളിൽ  ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ പൂജയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.